ജറുസലേം. ഇസ്രയേല്‍ വ്യാമാക്രമണം ശക്തമാക്കുകയും വൈദ്യുതിയും ഇന്ധന വിതരണവും നിലയ്ക്കുകയും ചെയ്തതോടെ ഗാസ പൂര്‍ണമായും ദുരിതത്തിലായി. രാവിലെ തന്നെ ബേക്കറികളിലും പലചരക്ക് കടകളിലും നീണ്ട നിരയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ തുറന്ന കടകള്‍ അടച്ചു. ഹമാസ് ബന്ദികളാക്കിയ 150 പേരെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയ്ക്ക് ഒരു തുള്ളി വെള്ളമോ വൈദ്യുതിയോ നല്‍കില്ലെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഗാസയിലേക്ക് സൈന്യം കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. ഇതിനായി 3.85 ലക്ഷം കരുതല്‍ സേനാംഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തെത്തി. അതേസമയം ഉപരോധം പിന്‍വലിക്കാന്‍ ഇസ്രയേല്‍ തയ്യാറായില്ലെങ്കില്‍ ഗാസ മരണത്തുരുത്താകുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. അവശ്യവസ്തുക്കള്‍ക്കും സുരക്ഷിതയിടത്തിനുമായി അലയുന്നവരെ മാത്രമാണ് ഇപ്പോള്‍ ഗാസയില്‍ കാണാന്‍ സാധിക്കുന്നത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി