മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ നാല്പത്തി അഞ്ചാം വാർഷികാഘോഷം ഒക്ടോബർ 13 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഗൾഫ് എയർ ക്ലബിൽ വച്ച് നടത്തപ്പെടുന്നു. ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെ അധ്യക്ഷതയിൽ കൂടുന്ന ആഘോഷ പരിപാടിയിൽ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുക്കമാസ് മുഖ്യ അഥിതി ആയിരിക്കും. കൂടാതെ ബഹ്റിനിലെ രാഷ്ട്രീയ, സംസ്ക്കാരിക, മത മേലധ്യക്ഷന്മാർ ആഘോഷ പരിപാടികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിക്കും.
തുടർന്ന് ആഘോഷപരിപാടികളുടെ ഭാഗമായി സ്റ്റാർ വിഷന്റെ ബാനറിൽ “സാൽഗോ – 2023” മ്യൂസിക്കൽ ആന്റ് കോമഡി മെഗാ ഷോ അരങ്ങേറും. അരഫാത് കടവിൽ നയിക്കുന്ന ഷോയിൽ ഹാസ്യ താരങ്ങളായ സുധീർ പറവൂർ, സമദ്, പിന്നണിഗായകരായ ഷാഫി കൊല്ലം, ശ്രീനാഥ്, മെറിൻ ഗ്രിഗറി, രഞ്ജിനി എന്നിവർ അണിനിരക്കും എന്ന് ഇടവക വൈസ് പ്രസിഡന്റ് മാത്യു വർക്കി, സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്ക്, ട്രഷറർ ബൈജു പി. എം., പ്രോഗ്രാം ജനറൽ കൺവീനർ മനോഷ് കോര എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.