തിരുവനന്തപുരം: പിന്‍വാതിലിലൂടെ ഇഷ്ടക്കാരെ തിരികി കയറ്റിയ വി. ശിവന്‍കുട്ടി സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയതെന്ന് ബിജെപി. കിലയില്‍ 11 അനധികൃത നിയമനങ്ങള്‍ നടത്തിയ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. മുന്‍കൂര്‍ അനുമതി വാങ്ങാതെ നിയമനം പാടില്ലെന്ന 2019ലെ മന്ത്രിസഭാ തീരുമാനമാണ് മന്ത്രി തെറ്റിച്ചത്. ശിവന്‍കുട്ടി കിലാ ചെയര്‍മാനായിരുന്ന കാലയളവിലെ നിയമനങ്ങള്‍ എല്ലാം പുനപരിശോധിക്കണം. വഞ്ചിയൂരിലെ ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമന്റെ നിയമനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി സൂചിപ്പിച്ചു. വിവിധ മന്ത്രിമാര്‍ നടത്തുന്ന ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. ജോലിക്ക് അര്‍ഹരായ യുവാക്കളോടുള്ള കൊടും ചതിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ബിജെപി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
Trending
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി