കണ്ണൂര്‍: ഉളിക്കല്‍ ടൗണില്‍ കാട്ടാനയിറങ്ങിയതിനെത്തുടര്‍ന്ന് പരിഭ്രാന്തരായി നാട്ടുകാര്‍. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ആന ടൗണിലിറങ്ങിയത്. ആനയെക്കണ്ട് ഭയന്നോടിയ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതോടെ മാട്ടറ – വള്ളിത്തോട് റോഡ് അടച്ചു. വയത്തൂര് വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നാട്ടുകാര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്കി. ടൗണിലെ കടകള്‍ അടച്ചിടാനും നിര്‍ദേശിച്ചു. വനപ്രദേശത്തുനിന്ന് ഏറെ ദൂരത്തുള്ള ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയത് നാട്ടുകാരില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ആനയെ തുരത്താന്‍ പോലീസും വനപാലകരും ശ്രമം തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കാട്ടാനയെ നാട്ടുകാര്‍ കണ്ടത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ആദ്യമായാണ് ഇവിടെ കാട്ടാനയെത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍ണാടക വനമേഖലയില്‍നിന്ന് ഇറങ്ങിയെത്തിയതായിരിക്കാം എന്നാണ് നിഗമനം. കാട്ടാന ഇതുവരെ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ല. നിലവില്സിനിമാ തിയേറ്ററിനു സമീപത്തെ കൃഷിയിടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു