തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി റയീസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. റയീസിന്റെ മൊബൈലില്‍ നിന്നാണ് വ്യാജ നിയമനക്കത്ത് തയ്യാറാക്കിയതും, അത് ഇ മെയില്‍ വഴി അയച്ചു നല്‍കിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. നിയമനക്കോഴക്കേസില്‍ മലപ്പുറം സ്വദേശി ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കന്റോണ്‍മെന്റ് എസ്എച്ച്ഒ അപേക്ഷ നല്‍കിയത്.
ഹരിദാസന് തുടര്‍ച്ചയായി മൊഴിമാറ്റുന്ന പശ്ചാത്തലത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള തീരുമാനം. അന്വേഷണം മുന്നോട്ടുകൊണ്ടു പോകുന്നതിന് ഹരിദാസന്റെ രഹസ്യമൊഴി എത്രയും വേഗം രേഖപ്പെടുത്തണമെന്ന് അപേക്ഷയില്‍ പൊലീസ് ആവശ്യപ്പെടുന്നു. ഹരിദാസന് തുടര്‍ച്ചയായ രണ്ടാം ദിവസവും കന്റോണ്‍മെന്റ് പൊലീസിന് മുമ്പാകെ ഹാജരായി. മലപ്പുറത്തു വെച്ച് ചോദ്യം ചെയ്തപ്പോള്‍ അഖില്‍ മാത്യുവിന് പണം നല്‍കിയതായി ഹരിദാസന് പറഞ്ഞിരുന്നു. എന്നാല്‍ കന്റോണ്‍മെന്റ് പൊലീസിന് മുമ്പാകെ ഹാജരായപ്പോള്‍, ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ബാസിത് പറഞ്ഞതുകൊണ്ടാണ് അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസന് പറഞ്ഞിരുന്നു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു