കോഴിക്കോട്: മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം. ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പെട്രോള്‍ ബോംബേറുണ്ടായതെന്നാണ് പ്രാഥമികവിവരം. കഴിഞ്ഞദിവസം പൂവാട്ടുപറമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെയാണ് ജീപ്പില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പരിക്കേറ്റവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം വാഹനം സമീപത്തുനിര്‍ത്തിയിട്ടു. ഇതിനുപിന്നാലെയാണ് പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജീപ്പിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ജീപ്പിന് കേടുപാടുകളുണ്ടായി. സംഭവത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവര്‍മാര്‍ ഇടപെട്ട് തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Trending
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു



