ടെൽ അവീവ്: ശനിയാഴ്ച രാവിലെ മുതൽ ഹമാസ് നടത്തുന്ന ആക്രമണത്തിന് ഇസ്രയേൽ നടത്തുന്ന തിരിച്ചടി യുദ്ധത്തിനു വഴിമാറിയതിനു പിന്നാലെ, ഇസ്രയേലിൽനിന്ന് പിടികൂടി ബന്ദികളാക്കിയവരെ വധിക്കുമെന്ന ഭീഷണിയുമായിഹമാസ് രംഗത്ത്. മുൻകൂട്ടി മുന്നറിയിപ്പു നൽകാതെ ഗാസ മുനമ്പിലെ സാധാരണക്കാരെ ഉന്നമിട്ട് ബോംബാക്രമണം നടത്തുന്നതിന് എതിരെയാണ് ഭീഷണി. മുന്നറിയിപ്പില്ലാതെ നടത്തുന്ന ഓരോ ആക്രമണത്തിനും പകരം ഓരോ ബന്ദിയുടെ ജീവനെടുക്കുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. എന്തു വിലകൊടുത്തും ഗാസ പൂർണമായും പിടിച്ചെടുക്കുമെന്ന പ്രഖ്യാപനത്തോടെ ഇസ്രയേൽ സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹമാസിന്റെ ഭീഷണി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി