തിരുവനന്തപുരം: കെപിസിസി പ്രസിഡന്റെ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ തുറന്നടിച്ച് എകെ ആന്റണി. പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം എന്നാണ് മുതിർന്ന നേതാവ് പറഞ്ഞത്. കെപിസിസി നേതൃയോഗത്തിലായിരുന്നു വിമർശനം. പാര്‍ട്ടിയുടെ നേതൃത്വം എന്നാല്‍ സുധാകരനും സതീശനുമാണ്. ഇരുവരുമാണ് ഐക്യം കൊണ്ടുവരേണ്ടത്. അതില്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണമെന്ന് ആന്റണി പറഞ്ഞു. പുതുപ്പള്ളി വിജയത്തിനു പിന്നാലെ നടത്തിയ പ്രസ്മീറ്റിനിടെ ഉണ്ടായ പരസ്യമായ അനൈക്യത്തെ ചൂണ്ടിയായിരുന്നു പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയുടെ വിമർശനം.
പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടുപ്രവര്‍ത്തിക്കുമെന്നും ഉത്തരവാദിത്വത്തില്‍ ഭംഗം വരുത്തില്ലെന്നും വി ഡി സതീശന് യോഗത്തില്‍ പറഞ്ഞു. ആന്റണിയുടെ വാക്കുകള്‍ ഉപദേശമായി കണ്ടാല്‍ മതിയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കെ സുധാകരന്റെ മറുപടി. അതേസമയം, സര്‍ക്കാരിനെതിരായ പ്രചാരണ പരിപാടികള്‍ക്കായി ഈ മാസം 19 മുതല്‍ കോണ്‍ഗ്രസ് മേഖലാ പദയാത്രകള്‍ തുടങ്ങാന്‍ നേതൃയോഗത്തില്‍ തീരുമാനമായി. ജില്ലാതല കണ്‍വെന്‍ഷനുകളും വിളിക്കും.
Trending
- ചരക്കുകൂലി കുടിശ്ശിക: ബഹ്റൈനിലെ ഷിപ്പിംഗ് കമ്പനിക്ക് കോടതി 46,000 ദിനാര്‍ പിഴ ചുമത്തി
- ഔട്ടര്‍ സ്പേസ് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ബഹ്റൈന്‍ സ്പേസ് ഏജന്‍സിയുടെ പങ്കാളിത്തം
- ബഹ്റൈന്‍ കിരീടാവകാശി ജപ്പാന് സന്ദര്‍ശിക്കും
- 9 വര്‍ഷത്തിനു ശേഷമുള്ള വാഹനാപകട നഷ്ടപരിഹാര അവകാശവാദം കോടതി തള്ളി
- അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് രൂപം നല്കി കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ്
- സുസ്ഥിരതാ ഹാക്കത്തോണ്‍ സമാപിച്ചു
- റോയല്‍ യൂണിവേഴ്സിറ്റി ഓഫ് വിമനില്‍ അക്കൗണ്ടിംഗില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് ബാച്ചിലേഴ്സ് ബിരുദം ആരംഭിക്കും
- വിജില്‍ തിരോധാന കേസ്: മൃതദേഹത്തിനായി സരോവരത്ത് തെരച്ചില്‍ നാളെയും തുടരും