ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ടേബിൾ ടെന്നീസ് വനിതാ താരങ്ങൾ. വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് പൊരുതി വീണു. ഏഴ് ഗെയിം നീണ്ട ത്രില്ല പോരാട്ടത്തിനൊടുവിലാണ് സുതീർത്ഥ-അയ്ഹിക പരാജയപ്പെട്ടത്. ജയത്തോടെയാണ് ഇന്ത്യൻ വനിതകളുടെ തുടക്കം. ആദ്യ ഗെയിം 11-7ന് സുതീർത്ഥ-അയ്ഹിക സഖ്യം നേടി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൊറിയൻ ജോഡികൾ നടത്തിയത്. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ 7-11, 11-8, 7-11, 11-8, 11-9, 5-11, 11-2 എന്ന സ്കോറിനായിരുന്നു ഉത്തരകൊറിയൻ താരങ്ങളുടെ വിജയം.
ക്വാർട്ടർ ഫൈനലിൽ ചൈനയുടെ മെങ് ചെൻ-യിദി വാങ് സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ ജോഡികൾ രാജ്യത്തിനായി മെഡൽ ഉറപ്പിച്ചത്. നാല് ഗെയിം നീണ്ടുനിന്ന മത്സരത്തിൽ 11-5, 11-5, 5-11, 11-9 എന്ന സ്കോറിനാണ് ഇരുവരും വിജയിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരാണ് ചൈനീസ് ജോഡികൾ.