കൊച്ചി: സ്വർണ്ണക്കടത്തുകേസിൽ മുൻ ജഡ്ജിക്കെതിരെ കേന്ദ്ര-സംസ്ഥാന ഇൻ്റലിജൻസ് അന്വേഷണം. ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകളും, വിധി പ്രസ്താവനകളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു. കേസുമായിമായി ബന്ധപ്പെട്ട് മുൻ ജഡ്ജി നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ചെയർമാനാക്കാനുള്ള നീക്കം സർക്കാർ തലത്തിൽ നടക്കുമ്പോഴാണ് എൻ ഐ എ നിരീക്ഷണത്തിലായത്. ഈ ജഡ്ജി നേതൃത്വം നൽകുന്ന ട്രസ്റ്റിൻ്റെ സാമ്പത്തിക ഇടപാടുകളും, ജഡ്ജിയായിരുന്നപ്പോഴുള്ള പ്രധാന വിധിന്യായങ്ങളുമാണ് ഇൻ്റലിജൻസ് പരിശോധിക്കുന്നത്. ഈ ട്രസ്റ്റിൻ്റെ വിദേശ സഹായങ്ങളെകുറിച്ചും അന്വേഷിക്കുന്നുണ്ട്. അടുത്തിടെ വിരമിച്ച ജഡ്ജി എൻ ഐ എയുടെ നിരീക്ഷണത്തിലാണ്.


