തിരുവനന്തപുരം : 13 ലക്ഷം ചിലവഴിച്ചുകൊണ്ടുള്ള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ ഘാന യാത്ര ഇന്ന്. കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രകൾക്ക് അവസാനമില്ല. സ്പീക്കറുടെ യാത്രയുടെ ചിലവിനായി വൻതുക അനുവദിച്ച് ധനവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് സ്പീക്കറുടെ വിദേശ യാത്രയ്ക്കായി ധനവകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. ഘാനയിൽ നടക്കുന്ന 66-ാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഷംസീറിന്റെ വിദേശ യാത്ര. യാത്രാ ചിലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 16-ന് നിയമസഭാ സെക്രട്ടറിയേറ്റ് സർക്കാരിന് കത്ത് നൽകിയിരുന്നു.
ഇന്ന് മുതൽ ഒക്ടോബർ ആറ് വരെയാണ് ഷംസീറിന്റെ ഘാന സന്ദർശനം. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കും. ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും തയാറെടുക്കുന്നതിനിടെയാണ് സ്പീക്കറുടെ ഘാന യാത്ര.
Trending
- ബഹ്റൈൻ പോസ്റ്റ് പുതിയ സ്റ്റാമ്പ് ആൽബം പുറത്തിറക്കി
- അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്
- ‘സത്യം ആളുകള്‍ അറിയണം’; കമ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായെന്ന് അമിത് ഷാ
- ‘ഏഴരക്കോടിയല്ല, അതിൽ കൂടുതൽ ചെലവ് വന്നാലും താൻ ഏറ്റെടുക്കും’, സമസ്തക്ക് യൂസഫലിയുടെ വമ്പൻ വാഗ്ദാനം; മനോഹരമായ പള്ളി നിർമിക്കും
- സ്വര്‍ണപ്പാളികളില്‍ വീണ്ടും പരിശോധന: സാംപിളുകള്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അയയ്ക്കും, ഹൈക്കോടതിയുടെ അനുമതി
- എസ്.എൽ.ആർ.ബി. ഇലക്ട്രോണിക് പട്ടയ വിതരണ സേവനം ആരംഭിച്ചു
- ‘ഭരണം മാറണം; അധികാരത്തില്‍ വന്നത് പിണറായി അല്ല, ഇടതുപക്ഷമാണ്; എല്‍ഡിഎഫ് ഇല്ലാതായി ബിജെപി വരും’
- ഓവർസീസ് എക്സ്പോഷർ പ്രോഗ്രാം: തമിഴ്നാട്ടിലെ 20 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ബഹ്റൈനിലെത്തി



