മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി. പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റുകയാണ് വേണ്ടത് എന്ന് സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെ കറുപ്പിനഴക് വെളുപ്പിനഴക് എന്ന പാട്ടിന്റെ പാരഡിയിലൂടെ പരിഹസിക്കുകയാണ് ഹരീഷ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് മാറ്റുകയാണ് വേണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വഴിവിട്ട് സഞ്ചരിച്ചവർ ഉണ്ടെങ്കിൽ നടപടി വേണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ മേഖല ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനെ തകർക്കുകയാണ് ലക്ഷ്യം. നോട്ട് നിരോധന സമയത്ത് തുടങ്ങിയതാണിതെന്നും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ മേഖലയെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ലാഘവത്തോടെയല്ല ഗൗരവമായിട്ടാണ് കണ്ടതെന്നും വേട്ടയാടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Trending
- കണ്ണൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ കയര്‍ പൊട്ടിവീണു; രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
- പുനലൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്–യുഡിഎഫ് കയ്യാങ്കളി; വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റെന്ന് ആരോപണം
- ലെബനാനില്‍ ഇസ്രായേലിന്റെ കനത്ത ആക്രമണം; 254 മരണം
- ബഹ്റൈനില്‍ സമാധാനത്തിനായി സര്‍വ്വമത പ്രാര്‍ത്ഥന
- താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി
- ബഹ്റൈനില്‍ ഇടിമിന്നലും മഴയും
- ഗള്‍ഫ് എയര്‍ ബഹ്റൈനില്‍നിന്ന് സര്‍വീസ് പുനരാരംഭിച്ചു
- മെട്രോ തൂണുകൾക്കരികിലെ റോഡിലെ നിരപ്പ് വ്യത്യാസം, അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി




