
കോഴിക്കോട് കല്ലാച്ചി ടൗണിൽ പെൺകുട്ടിയെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. വാണിമേൽ സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പരുക്കേറ്റ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

