മനാമ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തി അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ. ചാണ്ടി ഉമ്മൻ അദ്ദേഹത്തെ സ്വീകരിച്ചു. ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമായിരുന്നു വർഗീസ് കുര്യന് ഉണ്ടായിരുന്നത്. കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥന നടത്തുകയും ചെയ്തു.







