തിരുവനന്തപുരം: 2023-24 അദ്ധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് നാല് മുതൽ 25വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. മാർച്ച് ഒന്ന് മുതൽ 26വരെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്.ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിപ പശ്ചാത്തലത്തിൽ മാറ്റി. ഇവ ഒക്ടോബർ ഒമ്പത് മുതൽ 13വരെയുള്ള തീയതികളിൽ നടക്കും. 2024 ഏപ്രിൽ മൂന്ന് മുതൽ 17വരെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കും.
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു

