തിരുവനന്തപുരം: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിനെതിരായ ബി.ജെ.പി. പ്രതിഷേധത്തില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്. ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിയ്ക്ക് വിലങ്ങു തടിയായാണ് പ്രവര്‍ത്തിച്ചതെന്ന് പി. ജയരാജന് അഭിപ്രായപ്പെട്ടു. ഭൂരിഭാഗം ജനങ്ങളെയും ജാതി വിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണാധിപത്യ സംസ്കാരത്തെയാണ് ആര്.എസ്.എസും പ്രതിനിധാനം ചെയ്യുന്നതെന്നും അതിനാല്‍ ബി.ജെ.പി. നേതാക്കളുടെ പ്രതിഷേധത്തില്‍ അത്ഭുതമില്ലെന്നും പി.ജയരാജന് പറഞ്ഞു. യഥാര്‍ഥ ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മനുഷ്യരില്‍ ഭൂരിപക്ഷം പേരെയും ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ത്ത് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും പി. ജയരാജൻ ചോദിച്ചു. രാജ്യത്തെ മതന്യൂനപക്ഷങ്ങളേയും ദളിതരേയു തുല്യരായി കണക്കാക്കാതെ അക്രമം പ്രോത്സാഹിപ്പിക്കുന്നവരാണ് ഉദയനിധിയേയും ഭീഷണിപ്പെടുത്തുന്നതെന്നും പി. ജയരാജന് വ്യക്തമാക്കി. രാജ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രം വിസ്മരിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നും പി. ജയരാജന് കൂട്ടിച്ചേര്‍ത്തു.
Trending
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
- ‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ