ശ്രീനഗര്‍: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ചസ്സാന മേഖലയില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെടുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ഭീകരര്‍ പ്രദേശത്ത് ഉണ്ടായിരുന്നതായി ലോക്കല്‍ പോലീസ് അറിയിച്ചു. രണ്ടാമത്തെ ഭീകരനെ വധിക്കാനുള്ള ഓപ്പറേഷന് പുരോഗമിക്കുകയാണ്.
രണ്ട് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിയാസിയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ചസ്സാനയിലെ തുലി മേഖലയിലെ ഗലി സൊഹാബിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പോലീസും സൈന്യവും സംയുക്തമായാണ് ഭീകര വിരുദ്ധ നടപടി എടുക്കുന്നതെന്നും ജമ്മു എഡിപിപി വ്യക്തമാക്കി.