മനാമ: വേനലവധികഴിഞ്ഞു റയ്യാൻ സ്റ്റഡി സെന്റർ മദ്രസകൾ സെപ്തമ്പർ 8 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു.
ഈ വർഷം മുതൽ റഗുലർ ക്ളാസുകൾ വെള്ളി ശനി ദിവസങ്ങളിൽ രാവിലെയും, തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിലായിരിക്കും പ്രവർത്തിക്കുക.
14 വയസിനു മുകളിലുള്ള മുതീർന്ന കുട്ടികൾക്ക് സി. ആർ.ഇ ക്ളാസുകളും ആരംഭിക്കുമെന്നു അറിയിപ്പിൽ പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസി മലയാളികൾക്കും, പ്രവാസം മതിയാക്കി ഇന്ത്യയിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കുമായി ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഓൺലൈൻ പഠനവും ക്രമീകരിച്ചിട്ടുണ്ട്.