തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാനുഷർ എല്ലാരും ആമോദത്തോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമ പുതുക്കൽ ആണ് ഓണമെന്നും പൂക്കളവും ഓണക്കോടിയും സദ്യയും ആ സമൃദ്ധിയുടെ പ്രതീകങ്ങൾ ആണെന്നും ഗവർണർ പറഞ്ഞു. ഓണം കേരളീയ സമൂഹം ലോകത്തിന് നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹ സന്ദേശം കൂടിയാണെന്നും ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.
ഗവർണറുടെ ഓണ സന്ദേശം:
ലോകം എമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ ഓണാശംസകൾ !
മാനുഷർ എല്ലാരും ആമോദത്തോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമ പുതുക്കൽ ആണ് ഓണം.
വർഷത്തിൽ ഒരിക്കൽ നാടുകാണാൻ എത്തുന്ന മഹാബലിയെ സമൃദ്ധി കൊണ്ട് നാം സ്വീകരിക്കുന്നു എന്നാണ് ഐതിഹ്യം.
പൂക്കളവും ഓണക്കോടിയും സദ്യയുമെല്ലാം ആ സമൃദ്ധിയുടെ പ്രതീകങ്ങൾ ആണ് .
അവയിലൂടെ, മനസ്സിൽ നിറയുന്നത് ക്ഷേമവും ഐശ്വര്യവും കൂടുതൽ അന്തസ്സുമാർന്ന
ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ ആണ്. ഓണം നമുക്ക് സമൃദ്ധിയുടെ മഹോത്സവം മാത്രമല്ല. അത് കേരളീയ സമൂഹം ലോകത്തിന് നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹ സന്ദേശം കൂടി ആണ്.
എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ ഹാർദമായ ഓണാശംസകൾ !
ലോകാ: സമസ്ത: സുഖിനോ ഭവന്തു