തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റ് എല്‍ജെഡിക്ക് നല്കാന് എല്‍ഡിഎഫില്‍ ധാരണ. ഈ സീറ്റിന്റെ കാലാവധി തീരുമ്പോള്‍ അവകാശവാദം ഉന്നയിക്കരുതെന്ന ഉപാധിയോടെയാണ് പാര്‍ട്ടിക്ക് സീറ്റ് വിട്ടു നല്‍കുന്നത്.
സീറ്റ് നല്‍കുന്നത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍ ചര്‍ച്ച നടത്തിയാണ് ധാരണയായത്. ശനിയാഴ്ച എല്‍ഡിഎഫ് യോഗം ചേര്‍ന്ന് അന്തിമപ്രഖ്യാപനം നടത്തും. ഒരു വര്‍ഷവും എട്ട് മാസവുമാണ് ഒഴിവുള്ള രാജ്യസഭാ സീറ്റിന്റെ ബാക്കിയുള്ള കാലാവധി.
ഒഴിവുള്ള സീറ്റില്‍ മകന് എംവി ശ്രേയാംസ്കുമാറിനെ മത്സരിപ്പിക്കാനാണ് എല്‍ജെഡി തീരുമാനം. എല്‍ഡിഎഫ് ജയിക്കുമെന്നതിനാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ വേണ്ടയോ എന്നതില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.