മനാമ: ഫ്രാൻസിൽ നടന്ന മോൺപാസിയർ എൻഡുറൻസ് ചാമ്പ്യൻഷിപ്പിന്റെ 160 കിലോമീറ്റർ റേസിൽ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ വിജയിയായി.
ഒന്നാം സ്ഥാനവും ചാമ്പ്യൻഷിപ്പ് കപ്പും നേടുന്നത് റോയൽ എൻഡ്യൂറൻസ് ടീമിനെ വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച ഫലങ്ങൾ നേടുന്നത് തുടരാൻ പ്രേരിപ്പിക്കുമെന്ന് ഷെയ്ഖ് നാസർ സൂചിപ്പിച്ചു. റോയൽ എൻഡ്യൂറൻസ് ടീം റൈഡർ മുഹമ്മദ് അൽ ഹാഷിമി രണ്ടാം സ്ഥാനത്തിനുള്ള പുരസ്കാരം നേടി.
എട്ട് മണിക്കൂറും 32 മിനിറ്റും 50 സെക്കൻഡും കൊണ്ട് ഓട്ടം പൂർത്തിയാക്കിയാണ് ഷെയ്ഖ് നാസർ വിജയിച്ചത്. എട്ട് മണിക്കൂറും 33 മിനിറ്റും 15 സെക്കൻഡും കൊണ്ട് ഓട്ടം പൂർത്തിയാക്കിയ അൽ ഹാഷിം രണ്ടാമതെത്തി. ബഹ്റൈൻ, സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, അൾജീരിയ, ഫ്രാൻസ്, ഓസ്ട്രിയ, റൊമാനിയ, ഓസ്ട്രേലിയ, ചൈനീസ് തായ്പേയ്, സ്പെയിൻ, ഇറ്റലി, നെതർലാൻഡ്സ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, യുഎസ്എ, കൊളംബിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള ജോക്കികൾ 160 കിലോമീറ്റർ റേസിൽ പങ്കെടുത്തു.