ചേർത്തല: ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. കഴിഞ്ഞദിവസം വൈകിട്ട് കണിച്ചുകുളങ്ങരയിലാണ് സംഭവം. കാർ പൂർണ്ണമായും കത്തി നശിച്ചു. കണിച്ചുകുളങ്ങര ചെത്തി റോഡിൽ പടവൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്നേശ്വരന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി കാറാണ് അപകടത്തിൽപെട്ടത്. ഇന്ദിര പൊക്ലാശ്ശേരിയിലെ തന്റെ കുടുംബ വീട്ടിൽ വന്നതിനുശേഷം തിരികെ പോകുന്ന വഴിയാണ് അപകടം.
കാറിന്റെ മുൻഭാഗത്ത് പുക കണ്ടുതുടങ്ങിയപ്പോൾതന്നെ ധൈര്യം സംഭരിച്ച് ഡോർ തുറന്ന് പുറത്തിറങ്ങി. സമീപ വാസികളും, റോഡിലുണ്ടായിരുന്ന യാത്രക്കാരും ഓടിയെത്തിയാണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്. കാർ പൂർണ്ണമായും കത്തി നശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ ഉണ്ടായ സമാന സംഭവങ്ങൾ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമയോചിതമായി ഇടപെടാൻ കഴിഞ്ഞതെന്നും ജീവൻ തിരിച്ചുകിട്ടിയതെന്നും ഇന്ദിര പറഞ്ഞു.