
കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിൻ്റെ നേതൃത്തിൽ കള്ളിക്കാട്, മൂഴിഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മൈലക്കര നിന്നും KL 20 N5433 എന്ന നമ്പരോടു കൂടിയ സ്കൂട്ടറിൽ നിന്നും കച്ചവടത്തിനായി കൊണ്ടുവന്ന ഒരു ലിറ്റർ ചാരായവുമായി കള്ളിക്കാട് കല്ലം പൊറ്റ സ്വദേശി ‘ഷൂ രാജു ‘ എന്ന രാജുവിനെ അറസ്റ്റ് ചെയ്യുകയും ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കല്ലം പൊറ്റ ഒരു റബർ പുരയിടത്തിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 25 ലിറ്റർ ചാരായം ,500 ലിറ്റർ കോട, വാറ്റു ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. ജയകുമാർ, പ്രശാന്ത്, CEO മാരായ സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്, വിനോദ് ,WCEO ആശഎന്നിവർ പങ്കെടുത്തു. പ്രതിയെ ബഹു: കോടതി റിമാൻ്റ് ചെയ്തു.


