കോട്ടയം: ജീവനക്കാരുടെ ശംബളവും ഓണം ആനുകൂല്യങ്ങളും നിഷേധിക്കുന്ന കെഎസ്ആർടിസിയെ സഹകരണ സ്ഥാപമാക്കി സ്വകാര്യ വത്കരിക്കാൻ ശ്രമിക്കുന്ന ഇടത് ദുർഭരണത്തിനെതിരേ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്റെ (ഐഎൻറ്റിയുസി ) നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ സ്പെഷ്യൽ കൺവെൻഷൻ പുതുപ്പള്ളി അദ്ധ്യാപക അർബൻ സഹകരണ സംഘം ഓഡിറ്റോറിയത്തിൽ വച്ച് നാളെ രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ പറഞ്ഞു.
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തുന്ന കൺവെൻഷനിൽ യുഡിഎഫ്, കോൺഗ്രസ്, ഐഎൻറ്റിയുസി നേതാക്കളും പ്രതിപക്ഷ എംഎൽഎമാരും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.