മനാമ: ബഹ്റൈനിലുള്ള ഇന്ത്യക്കാരുടെ പാസ്പോർട്ടിനും എംബസി ആവശ്യങ്ങൾക്കും ഇനി മുതൽ EoIBh കണക്റ്റ് ആപ്പ് വഴി ബുക്കിംഗ് നടത്തണമെന്ന് അധികൃതർ അറിയിച്ചു. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഇന്ത്യൻ എംബസിയുടെ EoIBh CONNECT ആപ്പ് ഡൗൺലോഡ് ചെയ്യാനാവും.
ഇ-മൈഗ്രേറ്റ്, ക്ഷേമ പ്രശ്നങ്ങൾ, വിവിധ സർട്ടിഫിക്കറ്റുകൾ, അറ്റസ്റ്റേഷൻ സർട്ടിഫിക്കറ്റ്, ജനന/മരണ സർട്ടിഫിക്കറ്റ്, കോൺസുലർ ഓഫീസറെ കാണുന്നതിനുള്ള അപ്പോയ്ന്റ്മെന്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ഡി.ഒ.സി.ഐ കാർഡിന്റെ സേവനങ്ങൾ എന്നിവ എംബസിയാണ് നൽകുന്നത്.
എല്ലാ പാസ്പോർട്ട് സേവനങ്ങൾ, വിസ സേവനങ്ങൾ, പോലീസ് ക്ലിയറൺസ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ആപ്പ് വഴി പാസ്പോർട്ട് സേവന കേന്ദ്രം തിരഞ്ഞെടുക്കാം. നമുക്ക് സൗകര്യപ്രദമായ തീയതിയും സമയവും തിരഞ്ഞെടുക്കാം. ഈ സംവിധാനം ഉപയോഗിച്ച് സമയം ലാഭിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അതേസമയം ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് സേവനം ലഭ്യമാക്കണമെങ്കിൽ, രണ്ട് അപ്പോയിന്റ്മെന്റ് എടുക്കണം. ആപ്പിലൂടെയാണ് അപ്പോയ്ന്റ്മെന്റുകൾ എന്നതിനാൽ എംബസിക്ക് മേൽനോട്ടം വഹിക്കാനും കഴിയും.
പ്ലേ സ്റ്റോർ ലിങ്ക് : https://play.google.com/store/apps/details?id=com.immneos.activity&pcampaignid=web_share
ആപ്പിൾ ലിങ്ക്: https://apps.apple.com/bh/app/eoibh-connect/id1617511490