ബംഗളുരു: അഞ്ച് വയസുകാരിയെ എട്ട് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 55 കാരനായ അച്ഛനെയും 17 വയസുള്ള മകനെയും ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ ബന്ധുവായ കുട്ടിയാണ് പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. മാതാവ് ജോലിക്കായി പോകുമ്പോള്‍ അഞ്ചുവയസുകാരിയെ ബന്ധുവീട്ടിലാക്കുകയായിരുന്നു പതിവ്. ഇതിനിടെയാണ് കുട്ടിയെ ഇവര്‍ പീഡിപ്പിച്ചത്.ലൈംഗിക പ്രവർത്തികൾ ഗെയിമിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പ്രതി അവളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി വയറുവേദനയെപ്പറ്റി പരാതിപ്പെട്ടപ്പോൾ അവളെ ഒന്നിലധികം തവണ ആശുപത്രിയിലെത്തിച്ചു, ഭക്ഷ്യവിഷബാധയാണെന്നാണ് അമ്മ കരുതിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അടുത്തിടെ, അമ്മ ഇരയെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ, “അമ്മാവന്റെ വീട്ടിൽ” കളിച്ച “കളി”യെക്കുറിച്ച് മകൾ മറ്റ് കുട്ടികളോട് വിശദീകരിക്കുന്നത് അവർ കേട്ടതായി പോലീസ് പറഞ്ഞു.
ഇത് അസ്വാഭാവികമാണെന്ന് കണ്ട അമ്മ അവളെ ചോദ്യം ചെയ്തപ്പോൾ അച്ഛനും മകനും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയതാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്. പ്രായപൂർത്തിയാകാത്ത മകനെ ജുവനൈൽ ഹോമിലേക്ക് അയച്ചപ്പോൾ പിതാവിനെ റിമാൻഡ് ചെയ്തു.