മനാമ: ലൈസൻസ് ഇല്ലാതെ സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം നൽകിയ സ്ത്രീ ബഹ്റൈനിൽ പിടിയിലായി. പ്രതിയെ റിമാൻഡ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റിന് ഇതുസംബന്ധിച്ച് വ്യാപാര, വ്യവസായ മന്ത്രാലയത്തിൽനിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ലൈസൻസ് ലഭിക്കാതെ സമൂഹ മാധ്യമങ്ങൾ വഴി പരസ്യത്തിലും വിപണനത്തിലും ഏർപ്പെടുന്നതിന് വിലക്കുണ്ട്. ലൈസൻസില്ലാതെ ഒരു കച്ചവടം നടത്തിയാൽ ഒരു വർഷം വരെ തടവും നൂറ് ദിനാർ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. പ്രതിയുടെ കേസ് എട്ടാം ലോവർ ക്രിമിനൽ കോടതി ഈ മാസം 28ന് പരിഗണിക്കും.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു

