കോട്ടയം: എല്‍ഡിഎഫ് നേതാക്കളടക്കം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് പുതുപ്പള്ളി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവര്ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ മത്സരത്തെ അതിന്റെ ഗൗരവത്തില്‍ത്തന്നെ കാണും. ഇത് പുതിയ തിരഞ്ഞെടുപ്പാണ്. ജനങ്ങള്‍ തീരുമാനിക്കും. അപ്പന് മരിച്ചിട്ട് കുറഞ്ഞ ദിവസങ്ങളേ ആയിട്ടുള്ളൂ. ചടങ്ങുകള്‍ ഇന്നും നടക്കുകയാണ്. നമ്മെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് വന്നു എന്നത് യാഥാര്‍ഥ്യമാണ്. തിരഞ്ഞെടുപ്പിന് അതിന്റേതായ രീതികളും മാര്‍ഗങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. എല്ലാവര്ക്കും അവരവരുടെതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. അക്കാര്യത്തിലൊന്നും പ്രതികരിക്കാനില്ല. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെ-ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം ജെയ്ക് സി. തോമസിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ചലനങ്ങള്‍ ഊര്‍ജസ്വലമായി. 2021-ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും ജെയ്ക് തന്നെയായിരുന്നു ഇടതു സ്ഥാനാര്‍ഥി. അന്ന് 9044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നത്. പുതുപ്പള്ളിയില്‍നിന്ന് നിയമസഭയിലേക്ക് ജെയ്ക് ഇത് മൂന്നാംതവണയാണ് മത്സരിക്കുന്നത്.
Trending
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്
- കെ.എസ്.സി.എ വനിതാ വേദിയുടെ നേതൃത്വത്തിൽ ബ്രെസ്റ്റ് കാൻസർ അവെയർനസ് വാക്കത്തോണും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു .
- ഹിജാബ് വിവാദം: ‘സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, അത് അവിടെ തീരട്ടെ, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല’: മന്ത്രി വി ശിവൻകുട്ടി