മനാമ: തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഏകോപനം ശക്തമാക്കി. നോർത്തേൺ, സതേൺ ഗവർണറേറ്റുകളിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സംയുക്ത പരിശോധനാ കാമ്പെയ്നുകൾ നടപ്പിലാക്കുന്നത് ശക്തമാക്കിയിരിക്കുകയാണ്.
ചട്ടങ്ങളും നിയമങ്ങളും, പ്രത്യേകിച്ച് എൽഎംആർഎ നിയമം, ബഹ്റൈനിലെ താമസ നിയമം എന്നിവ പാലിക്കുന്നതിന്റെ അളവ് നിർണ്ണയിക്കാൻ, ഇൻസ്പെക്ടർമാർ നിരവധി കടകളും വർക്ക് സൈറ്റുകളും സന്ദർശിച്ചു. നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.
നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സുമായി ചേർന്ന് നോർത്തേൺ ഗവർണറേറ്റിൽ ആദ്യ കാമ്പയിൻ നടത്തി. രണ്ടാമത്തെ കാമ്പെയ്ൻ സതേൺ ഗവർണറേറ്റ് പോലീസ് ഡിപ്പാർട്ട്മെന്റും നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സുമായി ഏകോപിപ്പിച്ച് സതേൺ ഗവർണറേറ്റിൽ നടത്തി.