
കട്ടപ്പന: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ ആയിരുന്ന ഇടുക്കി ഇരട്ടിയാർ നത്ത് കല്ല് പാറയിലെ 17 കാരിയ ആൻമരിയ ജോയ് മരണത്തിന് കീഴടങ്ങി. ആൻമരിയ കോട്ടയത്ത് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11. 40 ഓടെയാണ് മരണം . ജൂൺ ഒന്നാം തിയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയയ്ക്ക് ഹൃദയാഘാതം ഉണ്ടാവുന്നത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ആനിനെ കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. രാവിലെ 11.37ന് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 2.17ഓടെ അമൃത ആശുപത്രിയിൽ എത്തി. പിന്നീടാണ് ആൻമരിയയെ കോട്ടയത്തേക്ക് മാറ്റിയത്.
മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് വേഗത്തിൽ ആംബുലൻസിന് കൊച്ചിയിലെച്ചാൻ വഴിയൊരുക്കിയത്. പിന്നീട് കാര്യങ്ങൾ അതിവേഗത്തിൽ നടന്നു.


