വിയ്യൂർ: കെഎസ്ഇബി ജീവനക്കാർ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു. വിയ്യൂർ കെഎസ്ഇബിയിലെ കരാർ തൊഴിലാളി മുത്തുപാണ്ടി(49)യാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയും കെഎസ്ഇബിയുടെ വിയ്യൂരിലെ മറ്റൊരു കരാർ തൊഴിലാളിയുമായ മുത്തുവാണ് ക്രൂരകൃത്യം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ മാരിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും തമ്മിൽ മദ്യപിച്ചുണ്ടായ വാക്ക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. . പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി