കോഴിക്കോട്: ചോറോട് എൻ.സി കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ചോറോട് പുളിയുള്ളതിൽ ബിജീഷ് (22) നെയാണ് കാണാതായത്. ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഒഴുക്കിൽ പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയപ്പോൾ കൊമ്മിണേരിപാലത്തിനടുത്ത് നിന്നും വഴുതി വീഴുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ കടലിൽ കാണാതായി. വലിയങ്ങാട് പുതിയ പുരയിൽ അനൂപിനെയാണ് കാണാതായത്. ഇന്നലെ രാത്രിയിലാണ് സംഭവം. അനൂപിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ വർക്കലയിൽ കടലിലേക്ക് വീണ ഓട്ടോ ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഫറൂക്കിൻ്റെ മൃതദേഹം മാന്തറ കടപ്പുറത്താണ് കണ്ടെത്തിയത്.
Trending
- 10 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
- കലോത്സവത്തിനൊരുങ്ങി തലസ്ഥാന നഗരി; ഉദ്ഘാടനം ശനി രാവിലെ 10ന്
- കുണ്ടറ ഇരട്ടക്കൊല കേസ് പ്രതിയെ നാട്ടിലെത്തിച്ചു; പ്രതി ലഹരിക്ക് അടിമ
- പത്താം ക്സാസുകാരിക്കെതിരെ റോഡിൽ ലൈംഗികാതിക്രമം; യുവാവ് പിടിൽ
- സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ തെറിച്ചു വീണു
- തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം
- മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
- കർഷകൻ കടന്നൽ കുത്തേറ്റ് മരിച്ചു