കൊച്ചി: യാചകർ തമ്മിലുള്ള തർക്കത്തിൽ ഒരാളെ കുത്തിക്കൊന്നു. തമിഴ്നാട് സ്വദേശിയായ സാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 71 കാരനായ റോബിൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ജോസ് ജംഗ്ഷനു സമീപത്ത് ഇന്ന് പുലർച്ചെ ആറരയോടാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ സാബുവും റോബിനും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നു.ഇന്ന് പുലർച്ചെ കണ്ടുമുട്ടിയപ്പോൾ വീണ്ടും പ്രകോപിതരാവുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. മൂന്നു തവണയാണ് സാബുവിനെ ഇയാൾ കുത്തിയത്. മരണം ഉറപ്പായതോടെ റോബിൻ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല നടത്തിയ ശേഷം റോബിൻ ഉപേക്ഷിച്ച കത്തി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
