മനാമ: സേവന കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ കുടുംബത്തോടൊപ്പം ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. തന്റെ സേവന കാലയളവിൽ സഹകരിച്ചവർക്ക് നന്ദി രേഖപ്പെടുത്തിയ സ്ഥാനപതി, ബഹ്റൈൻ ജീവിതം ഏറെ അവിസ്മരണീയമായ അനുഭവമാണെന്ന് സമ്മാനിച്ചതെന്ന് പറഞ്ഞു. ഇന്ത്യ – ബഹ്റൈൻ ബന്ധങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നത് തുടരുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സ്ഥാനമൊഴിയുന്ന അംബാസഡർക്ക് യാത്രയയപ്പ് നൽകുകയും അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. ജൂലൈ അവസാന വാരത്തോടെയാണ് പുതിയ സ്ഥാനപതിയായ വിനോദ് കെ ജേക്കബ് സ്ഥാനമേറ്റെടുക്കുന്നത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു