തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോനയാണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവ് വിപിനാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിപിനും സോനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വീട്ടുകാർ ആദ്യം എതിർത്തിരുന്നെങ്കിലും പിന്നീട് മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതി വീട്ടിൽപ്പോയിരുന്നു. അപ്പോഴൊക്കെ സന്തോഷവതിയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം കാട്ടാക്കട പൊലീസിൽ പരാതി നൽകി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിപിൻ ഓട്ടോ ഡ്രൈവറാണ്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലാണ് സോന ജോലി ചെയ്തിരുന്നത്.
Trending
- അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്
- ബഹ്റൈൻ കിരീടാവകാശിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ഐ.വൈ.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു
- ‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം, മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുത്’; കുടുംബം ഹൈക്കോടതിയിൽ
- ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
- 114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും