മനാമ: ടൈഫൂൻ സിസി സംഘടിപ്പിച്ച 8 ടീമുകളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ ടൈഫൂൻ സിസി ജേതാകളായി. വാശിയേറിയ കലാശ പോരാട്ടത്തിൽ കറുത്തരായ ജുഫൈർ സ്ട്രിക്കേഴ്സിനെ 8 റൺസിനു പരാജയപ്പെടുത്തിയാണ് ടൈഫൂൻ സിസി ജേതാകളായത് . ടൂർണമെന്റിലെ മികച്ച ബാറ്റസ്മാൻ, മോസ്റ്റ് വാല്യൂബിൾ പ്ലയെർ ടൈഫൂൻ സിസിയുടെ നസീം മൈതീൻ കരസ്ഥമാക്കി. മികച്ച ബൗളർ പുരസ്കാരം ജുഫൈർ സ്ട്രിക്കേഴ്സിന്റെ ശ്യാം കരസ്ഥമാക്കി.
ബുസൈറ്റീനിൽ കഴിഞ്ഞ 4 ആഴ്ചകളിൽ ആയി ലീഗ് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ എം.സി.സി. അവഞ്ചേഴ്സ് 11, വിന്നേഴ്സ് സിസി, കിങ്ഡം സിസി, ജെസി ഗ്രൂപ്പ്, ഫാർമ 11, ടൈഫൂൻ സിസി, ജുഫൈർ സ്ട്രിക്കേഴ്സ് എന്നീ ടീമുകൾ ആണ് മത്സരിച്ചത്. മത്സരങ്ങൾ ക്രിക്കറോസ് (cricheroes) ഓൺലൈൻ സ്കോറിങ് ആപ്പ് വഴിയാണ് നിയന്ത്രിച്ചിരുന്നത്. ടൂർണമെന്റ് കമ്മിറ്റീ അംഗങ്ങളായ അഖിൽ, സാദത്ത് അമീർ, ലതീഷ് നായർ എന്നിവർ നേതൃത്വം നൽകി.