
മനാമ: ഹജ്ജ് റിച്വൽ എക്സിബിഷൻ സതേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. വിവിധ പ്രായക്കാർക്കായി മതപരവും സാംസ്കാരികവുമായ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഗവർണറേറ്റിന്റെ താൽപ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഹജ്ജ് പ്രദർശനം. ചടങ്ങിൽ വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു. ഹജ്ജ് അനുഷ്ഠാനങ്ങളെക്കുറിച്ച് പൗരന്മാരുടെ അവബോധം വളർത്തുന്നതിനൊപ്പം, ഹജ്ജിന്റെ ആചാരങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിലും സമൂഹത്തെ ബോധവൽക്കരിക്കുന്നതിലും പ്രദർശനം പ്രധാന പങ്ക് വഹിക്കുന്നു. പ്രദർശനം ജൂൺ 28-ന് സമാപിക്കും.

