മനാമ: ഈദ് അൽ അദ്ഹ പ്രമാണിച്ച് ബഹ്റൈനിലെ 160 തടവുകാരെ മാപ്പ് നൽകി മോചിപ്പിക്കും. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ഉത്തരവിനെ തുടർന്നാണിത്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച തടവുകാരാണ് മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുള്ളത്.
പെരുന്നാൾ പരിഗണിച്ച് രാജാവ് നൽകുന്ന ഈ കാരുണ്യം, മോചിപ്പിക്കപ്പെടുന്നവർക്ക് സമൂഹത്തിന്റെ ഭാഗമാകാനും രാജ്യത്തിന്റെ മുന്നേറ്റത്തിൽ പങ്കാളികളാകാനും ഉള്ള അവസരമാണെന്ന് നൽകുന്നത്.