വഞ്ചിയൂർ: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും ഇൻജക്ഷൻ സിറിഞ്ചുകൾ കവർന്നയാൾ പോലീസ് പിടിയിൽ. തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി പപ്പടം ഉണ്ണി എന്ന ഉണ്ണിക്കുട്ടനാണ് (28) കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തു. ജൂണ്‍ 24നാണ് കവർച്ച നടന്നത്. പുലര്‍ച്ച ആശുപത്രിയിലെത്തിയ പ്രതി റൂമില്‍ സൂക്ഷിച്ചിരുന്ന സിറിഞ്ചുകള്‍ കവരുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളില്‍ നിന്നും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉപയോഗിച്ചുവരുന്ന പേര് രേഖപ്പെടുത്തിയതും അല്ലാത്തതുമായ അഞ്ച് മെഡിക്കല്‍ റെക്കോര്‍ഡ് ബുക്കുകള്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പ്രതിക്കെതിരെ കേസുകളുള്ളതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.