കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരിക്ക്. പിക്കപ്പ് വാനിന്റെ ഡ്രൈവറുടെയും കെഎസ്ആർടിസിയിലെ ഒരു യാത്രക്കാരന്റെയും ആരോഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിക്കപ്പ് ഡ്രൈവറായ തൃശൂർ സ്വദേശി ശരൺ (30), കെഎസ്ആർടിസിയിലെ യാത്രക്കാരനായ കിളിമാനൂർ സ്വദേശി ബാലൻ പിള്ള (52) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഓയിലുമായി വന്ന കണ്ടെയ്നറുമായാണ് കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത്.
Trending
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി