ആലപ്പുഴ : മത്സ്യവ്യാപാരത്തിന്റെ മറവില്‍ എം.ഡി.എം.എ. വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. ആലപ്പുഴ വളഞ്ഞവഴി വെളിംപറമ്പ് വീട്ടില്‍ മുഹമ്മദ് ഷമീറിനെയാണ് (30) എക്സൈസ് സംഘം അറസ്റ്റുചെയ്തത്. ആലപ്പുഴ എക്സൈസ് ആന്റി നര്‍ക്കോട്ടിക് സി.ഐ. മഹേഷിന്റെ നേതൃത്വത്തില്‍ വീടുവളഞ്ഞ് പിടികൂടിയ ഇയാളില്‍നിന്ന് 18ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി 11-നാണ് സംഭവം. മത്സ്യലോറിയില്‍ ഡ്രൈവറാണിയാള്‍.മത്സ്യവ്യാപരത്തിന്റെ മറവില്‍ ബെംഗളൂരുവില്‍നിന്ന് വന്‍ തോതില്‍ എം.ഡി.എം.എ. ട്രെയിന്മാര്ഗമെത്തിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് വിപണനം ചെയ്തുവരുകയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. മൂന്നുമാസമായി ഇയാള്‍ എക്സൈസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു.ബെംഗളൂരുവില്‍നിന്ന് ഒരുഗ്രാമിന് 800 രൂപ നിരക്കില്‍ വാങ്ങുന്ന മയക്കുമരുന്ന് ആലപ്പുഴയില്‍ 3000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. എക്സൈസ് സംഘത്തിലെ പി.ആര്. പ്രവീണ്‍, കെ.ബി. ജിജി കുമാര്‍, കെ.ടി കലേഷ്, എസ്. അരുണ്‍, പി.ജി. അരുണ്‍, എസ്. ശ്രീജിത്ത് , എന്‍.ആര്. സിന്ധു, പി.എന്‍. പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി