മനാമ: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, വാല്യക്കോട് ബീനയുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വാട്സ് അപ്പ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന ചടങ്ങിൽ ബഹറിൻ മീഡിയ സിറ്റി ചെയർമാനും, ലോക കേരള സഭ അംഗവും, പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് വാല്യക്കോട് കൂട്ടായ്മക്ക് കൈമാറി കഴിഞ്ഞ അഞ്ച് വർഷമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്ന ഗാലക്സി ഗ്രൂപ്പിനെ ഫ്രാൻസിസ് കൈതാരത്ത് അഭിനന്ദിച്ചു.
വാല്യക്കോട് കൂട്ടായ്മക്കു വേണ്ടി ജിതിൻ നന്ദിയും രേഖപ്പെടുത്തി .ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല,എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻപേരാമ്പ്ര, സിബി കുര്യൻ തോമസ്, ഗഫൂർ മയ്യന്നൂർ, ലിഗേഷ് കായണ്ണ, സുജാസ് ഡ്രീംസ്, സേതു മുഹമ്മദ് എന്നിവർ പങ്കെടുത്തു.ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത എക്സിക്യുട്ടീവ് മെമ്പർമാരായ ജിംഷിത്ത് പയ്യോളി, സിദ്ദിഖ് പയ്യോളി, വിനോദ് അരൂർ, രാജീവൻ കൊയിലാണ്ടി, അനിത നാരായണൻ, ഗീത പാലേരി എന്നിവർക്ക് കേരള ഗാലക്സി ഗ്രൂപ്പിൻ്റെ പ്രത്യേകം നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാ മെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു.