
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ വേൾഡ് ബ്ലഡ് ഡോണർ ദിനത്തോട് അനുബന്ധിച്ചു അവാലി മുഹമ്മദ് ബിൻ ഖലീഫ കാർഡിയാക് സെന്ററിർ ബ്ലഡ് ബാങ്കിൽ വെച്ചു രക്തദാന ക്യാമ്പ് നടത്തി ആഘോഷിച്ചു .സുമനസ്സുകളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ക്യാമ്പിൽ മുപ്പതിൽപരം ആളുകൾ രക്തം ദാനം നടത്തി. ബിഡികെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂര്‍, ക്യാമ്പ് ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ സാബു അഗസ്റ്റിൻ, നിതിൻ, ഗിരീഷ്, ജിബിൻ ജോയി , ധന്യ വിനയൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുകയും രക്തദാനവും നടത്തി.

