മനാമ: പക്ഷാഘാതം സംഭവിച്ച് കഴിഞ്ഞ അഞ്ചുമാസമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന തമിഴ്നാട് കല്ലുറിച്ചി സ്വദേശി ഏഴിമലയ്ക്കാണ് ഹോപ്പിന്റെ ചികിത്സാ സഹായം നൽകിയത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ നാട്ടിൽ പോകാനിരിക്കെയാണ് അദ്ദേഹത്തിന് സ്ട്രോക്ക് സംഭവിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റായത്. ഇതിനോടകം രണ്ട് പ്രാവശ്യം ഓപ്പറേഷന് വിധേയമായിരുന്നു. ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽപെട്ട ഇദ്ദേഹത്തിന് ആവശ്യമായ മാനസികവും ശാരീരികവുമായ പിന്തുണ നൽകി.
കൂടാതെ വളരെ നിർദ്ധന കുടുംബാങ്ങമായ ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി അംഗങ്ങളിൽ നിന്നും സമാഹരിച്ച INR 1,65,945 (ഒരുലക്ഷത്തി അറുപത്തയ്യായിരത്തി തൊള്ളായിരത്തി നാൽപ്പത്തഞ്ച് രൂപ) ചികിത്സാസഹായമായി നൽകി. ഹോപ്പിന്റെ പ്രസിഡന്റ് ഫൈസൽ പട്ടാണ്ടി കോർഡിനേറ്റർ മുഹമ്മദ് റഫീഖിന് കൈമാറിയ തുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അയച്ചുനല്കിയതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം തമിഴ് മാൻഡ്രം കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ട്രെച്ചർ സഹായത്തോടെ ഇദ്ദഹത്തെ നാട്ടിലയച്ചിരുന്നു. സഹായിച്ച എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.