തൃശ്ശൂര്‍: ശ്മശാനത്തില്‍ ദഹിപ്പിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ വളത്തിനായി തമിഴ്നാട്ടിലേക്ക് കടത്തുന്നു എന്ന് പരാതി. ചാലക്കുടി മുന്‍സിപ്പല്‍ ശ്മശാനത്തിനെതിരെയാണ് ആരോപണം. ഭൗതികാവശിഷ്ടങ്ങള്‍ ശ്മശാനത്തിനു പിന്നില്‍ ചാക്കില്‍ കെട്ടിയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. മൃതദേഹങ്ങള്‍ ദഹിപ്പിച്ച ശേഷം ആചാരനുഷ്ഠാനങ്ങള്ക്കാവശ്യമായ ഭൗതികാവശിഷ്ടങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ കൊണ്ടുപോകാറുള്ളത്. ബാക്കിയുള്ളവ ശ്മശാനത്തില്‍ കുഴിയെടുത്ത് സംസ്ക്കരിക്കുകയായിരുന്നു പതിവ്. എന്നാല്‍ രണ്ടു വര്‍ഷമായി മൃതദേഹാവശിഷ്ടങ്ങള്‍ തമിഴ്നാട് സ്വദേശികള്‍ക്ക് കൊടുത്തയക്കുകയാണെന്നും ഇവര്‍ അവ വളത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നുമാണ് പരാതി. രണ്ടാഴ്ചയായി ഇവര്‍ അവശിഷ്ടങ്ങളെടുക്കാന് എത്തുന്നില്ല എന്നും അലക്ഷ്യമായി സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ മഴയില്‍പ്പെട്ട് റോഡിലേക്ക് ഒഴുകിയെത്തുന്നു എന്നും പ്രദേശവാസികൾ പറയുന്നു.എന്നാല്‍ നഗരസഭാ ചെയര്മാന് സ്ഥാനത്തെത്തിയിട്ട് കഴിഞ്ഞ പത്തു മാസമായെന്നും ഈ കാലയളവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എവിടേയ്ക്കും കൊടുത്തയച്ചിട്ടില്ല എന്നും ചാലക്കുടി നഗരസഭാ ചെയര്മാന് എബി ജോര്‍ജ് വ്യക്തമാക്കി. ദഹിപ്പിച്ചതിന് ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കാറാണ് പതിവെന്നും പഴക്കം കൊണ്ട് ചാക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതാണെന്നും ചെയര്മാന് പറയുന്നു. ചില ശ്മശാനങ്ങളിൽ മൃതദേഹാവശിഷ്ടങ്ങള്‍ തമിഴ്നാട്ടിലേക്ക് കൊടുത്തയക്കുന്ന രീതിയുണ്ടെങ്കിലും ചാലക്കുടിയിൽ അത് പിന്തുടരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
Trending
- കോന്നി പാറമട അപകടം; 10 ദിവസമായിട്ടും തുടർനടപടിയെടുക്കാതെ പൊലീസ്
- വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, തേവലക്കര സ്കൂൾ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
- കണ്ണീരുണങ്ങാതെ മിഥുന്റെ വീട്; ആശ്വാസവാക്കുകളുമായി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ; 5 ലക്ഷം രൂപ സഹായധനം കൈമാറി
- ആറു പേർക്ക് പുതുജീവൻ നൽകിബിജിലാൽ യാത്രയായി
- ശബ്ദത്തേക്കാൾ എട്ട് മടങ്ങ് വേഗത; അത്യാധുനിക ഹൈപ്പർസോണിക് ക്രൂയിസ് മിസൈല്‍ വികസിപ്പിച്ച് ഇന്ത്യ
- ബഹ്റൈനില്‍ ഈ വാരാന്ത്യത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റിന് സാധ്യത
- ഗള്‍ഫ് എയര്‍ 18 ബോയിംഗ് 787 ഡ്രീംലൈനറുകള്‍ വാങ്ങുന്നു; കരാര്‍ ഒപ്പുവെച്ചു
- 3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, വടക്കൻ കേരളത്തിൽ പെരുമഴ