ചാലക്കുടി: ചാലക്കുടി അന്നനാട് മരണം നടന്ന വീട്ടുമുറ്റത്തേയ്ത്ത് മതിലിടിഞ്ഞ് വീണ് 11 പേര്‍ക്ക് പരിക്ക്. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേയ്ക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില് മുപ്പതടി നീളത്തില്‍ വീണത്. വേണുവിന്റെ പിതാവ് ശങ്കരന് മരിച്ചതിന്റെ ചടങ്ങുകള്‍ നടക്കുകയായിരുന്നു. മൃതദേഹം മുറ്റത്തു നിന്നും പുറത്തേയ്ക്കെടുത്തിന് പിന്നാലെ വലിയ ശബ്ദത്തോടെ മതില് നിലംപതിക്കുകയായിരുന്നു.പുറത്തേയ്ക്ക് നീങ്ങുന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഉടനെ ചാലക്കുടി താലൂക്ക് ആശുപത്രി, സെന്റ് ജെയിംസ് ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ചു. കാട്ടൂര്‍ താണിയത്ത് ഓമന(55),മേലൂര്‍ പാപ്പാത്ത് ഗീത(35),പൊന്നൂക്കര കോരന്‍കിഴിയില്‍ സുബ്രന്(70),ചാലക്കുടി ഉടുമ്പുംതറയില്‍ ഗുഗ്മിണി(53), സഹോദരി ലീല( 48),പെരുമ്പാവൂര്‍ കടമറ്റത്തില്‍ കൃഷ്ണന് ഭാര്യ ഗീത(45),കാട്ടൂര്‍ താണിയത്ത് രവി ഭാര്യ മണി(53), അന്നനാട് ചെമ്മിക്കാടന്‍ ബിജു ഭാര്യ മിനി(46), അന്നനാട് പെരുമ്പടത്തി തങ്ക(69), പൊന്നൂക്കര മഞ്ജുള(37) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Trending
- രാമായണ മാസാചരണം ഭക്തിപൂർവമായി ആരംഭിച്ചു
- പ്രവാസ ജീവിതത്തിന് ബ്രേക്ക്; റോയി തോമസ് സിനിമയിലെ തിരക്കിലാണ്.
- കോന്നി പാറമട അപകടം; 10 ദിവസമായിട്ടും തുടർനടപടിയെടുക്കാതെ പൊലീസ്
- വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, തേവലക്കര സ്കൂൾ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
- കണ്ണീരുണങ്ങാതെ മിഥുന്റെ വീട്; ആശ്വാസവാക്കുകളുമായി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ; 5 ലക്ഷം രൂപ സഹായധനം കൈമാറി
- ആറു പേർക്ക് പുതുജീവൻ നൽകിബിജിലാൽ യാത്രയായി
- ശബ്ദത്തേക്കാൾ എട്ട് മടങ്ങ് വേഗത; അത്യാധുനിക ഹൈപ്പർസോണിക് ക്രൂയിസ് മിസൈല്‍ വികസിപ്പിച്ച് ഇന്ത്യ
- ബഹ്റൈനില്‍ ഈ വാരാന്ത്യത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റിന് സാധ്യത