മനാമ: ബഹ്റൈനിലെ കറുകപുത്തൂർ നിവാസികളുടെ കൂട്ടായ്മയായ കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്മ (KARUKAPUTHOOR BAHRAIN FRIENDS-KBF) സ്നേഹസംഗമം 2023 എന്ന പേരിൽ ഒത്തുകൂടി.ഗുദൈബിയ കപ്പാലം ലൈവ് റെസ്റ്റോറെന്റിൽ നടന്ന പരിപാടിയിൽ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു.കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും രാത്രി വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു.വൈകീട്ട് 6:30നു തുടങ്ങിയ പരിപാടികൾ 11മണിയോടെ അവസാനിച്ചു.ഷിഹാബ് കറുകപുത്തൂർ സ്വാഗതം ആശംസിച്ച് സംഘടനയുടെ 5 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു.മൊയ്ദീൻ താളം, മുദ്രിക്കത്തു,ഷാജി ഇട്ടോണം,മണികണ്ഠൻ,മുസ്തഫ,പ്രദീപ് ചാഴിയാട്ടിരി ,ഗഫൂർ ചെരിപ്പൂർ,ഷമീർ ചെരിപ്പൂർ,ഷാഫി,കബീർ പള്ളിപ്പാടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.അഫ്സൽ പെരിങ്കന്നൂർ നന്ദിയും പറഞ്ഞു.