പ്യോംഗ്യാഗ്: രാജ്യത്തെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം പരാജയപ്പെട്ടെന്ന് ഉത്തര കൊറിയ. അമേരിക്കയുടെയും, ദക്ഷിണ കൊറിയയുടെയും ഭീഷണി ചെറുക്കാൻ സൈനിക ശേഷി വർദ്ധിപ്പിക്കുകയെന്നതായിരുന്നു ചാര ഉപഗ്രഹത്തിലൂടെ ഭരണാധികാരി കിംഗ് ജോംഗ് ഉൻ ലക്ഷ്യം വച്ചിരുന്നത്.റോക്കറ്റിന്റെ സാങ്കേതിക തകരാറാണ് ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെടാൻ കാരണമെന്നാണ് രാജ്യത്തെ ഔദ്യോഗിക വാർത്ത ഏജൻസി പ്രസ്താവനയിൽ പറയുന്നത്. എൻജിനിലെ തകരാർ മൂലം റോക്കറ്റ് കടലിൽ വീഴുകയായിരുന്നു.ഇതിനുമുൻപ് സൈറൺ മുഴങ്ങിയിരുന്നെന്നാണ് വിവരം.പരാജയത്തെ ശാസ്ത്രജ്ഞർ വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഉത്തരകൊറിയയുടെ പ്രധാന ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വടക്കുപടിഞ്ഞാറൻ ടോംഗ് ചാംഗ്റി മേഖലയിൽ നിന്ന് പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്.നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റ് വിക്ഷേപണം പ്രമാണിച്ച് പ്രദേശവാസികളോട് പലായനം ചെയ്യാൻ അധികൃതർ അറിയിച്ചിരുന്നു. അതേസമയം ചാര സാറ്റ്ലൈറ്റ് വീണ്ടും പരീക്ഷിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി