ഇടുക്കി: അരികൊമ്പന്റെ ആകമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടിനടക്കുകയും വാഹനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. അതിനിടെ ബൈക്കിൽ ഇരിക്കുകയായിരുന്ന പാൽരാജിന് പരിക്കേറ്റു. തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ പാൽരാജിനെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കവെയാണ് അന്ത്യം.പാൽരാജിന്റെ എല്ലുകൾ ഒടിഞ്ഞുപോയിരുന്നുവെന്നും ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Trending
- വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യുന്നത് പ്രതിഷേധാർഹം: മന്ത്രി വി. ശിവൻകുട്ടി
- സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച, വിവിധ സംഘടനകൾ പങ്കെടുക്കും, സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ നീക്കം
- ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭർത്താവ് സതീഷ്
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ ആചരണവും കർക്കടകവാവിന് പിത്യ തർപ്പണ ബലിയും ഒരുക്കുന്നു
- ബഹ്റൈൻ എ. കെ. സി. സി. ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
- സ്കൂട്ടറിലെത്തി കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
- കമ്പനിയിൽനിന്ന് 7,600 ദിനാർ മോഷ്ടിച്ചു; ബഹ്റൈനിൽ ഏഷ്യക്കാരൻ അറസ്റ്റിൽ
- ബഹ്റൈനിൽ ടാക്സി ഡ്രൈവർമാർക്കായി ഗതാഗത മന്ത്രാലയം ബോധവൽക്കരണ ശില്പശാല നടത്തി