തിരുവന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സക്ക്
ഈടാക്കേണ്ട നിരക്ക് സർക്കാർ തീരുമാനിച്ചു. പ്രതിദിന നിരക്ക് നിശ്ചയിച്ച് ഉത്തരവും ഇറക്കി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനൽ ചെയ്ത സ്വകാര്യ
ആശുപത്രികളിലേയും, സർക്കാർ ആശുപത്രികളിലേയും കോവിഡ് ചികിത്സാ നിരക്കുകൾ
നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത് .
ജനറൽ വാർഡ് -2300 രൂപ , ഐസിയു- 6500 രൂപ, ഐസിയു വെന്റിലേറ്റർ -11,500 രൂപ എന്നിങ്ങനെയാണ് പ്രതിദിന നിരക്കുകൾ. കൂടാതെ പിപിഇ കിറ്റിനുള്ള പണവും ഈടാക്കും. കൊവിഡ് പരിശോധനകൾ തെരഞ്ഞെടുക്കപ്പെട്ട സ്വാകാര്യ ആശുപത്രികളിലെ ലാബുകളിലോ സ്വകാര്യലാബുകളിലോ ചെയ്യാവുന്നതാണ്.
ആർടിപിസിആർ ഓപ്പണർ 2750 രൂപ , ആന്റിജൻ ടെസ്റ്റ് 625 രൂപ , എക്സ്പോർട്ട് നാറ്റ് 3000 രൂപ,
ട്രൂ നാറ്റ് (സ്റ്റെപ്പ് വൺ ) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു )1500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ